കല്‍പ്പറ്റ: പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് മൂന്നാമത് വയനാട് ജില്ലാ സമ്മേളനം ജനുവരി 13 ഞായറാഴ്ച മേപ്പാടി ജി.വിജയന് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന് ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്ന ജി.വിജയന്റെ കുടുംബത്തിന് സമ്മേളന വേദിയില്‍ വെച്ച് മൂന്ന് ലക്ഷം രൂപ കൈമാറും. സമ്മേളനത്തില്‍ ദേശീയ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ ജെസ്നി ജെയിന്, സംസ്ഥാന സാമൂഹ്യ ശാസ്ത്ര ക്വിസ്സ് മത്സരത്തില്‍ എ ഗ്രേഡും, എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ+ ഉം നേടിയ ശ്രാവണ്‍ കെ.പി, ദേശീയ കരാട്ടെ ടൂര്‍ണമെന്റില്‍ വെങ്കല മെഡല്‍ നേടിയ നിരഞ്ജന് കെ.ആര്, ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക് യോഗ്യത നേടിയ സരുണ്‍.കെ.പി എന്നിവരെ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹദ് മൊമെന്റോ നല്കി അനുമോദിക്കും. അതോടൊപ്പം തന്നെ മുതിര്‍ന്ന കരാറുകാരനായ സൈതലവി ഹാജി, കെ.വിജയന് എന്നിവരെ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.മധു വേദിയില്‍ വെച്ച് ആദരിക്കും. കല്‍പ്പറ്റ പ്രസ് ക്ലബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പി.ബി. സി.എ.ജില്ലാ സെക്രട്ടറി കെ.രാജീവ്, ട്രഷറര്‍ അഷ്റഫ് മമ്മി, സ്വാഗത സംഘം ചെയര്മാന് അലോഷ്യസ് സേവന് വിവേര, സ്വാഗത സംഘം കണ്‍വീനര്‍ സി.മൂസ്സ ലക്കി ഹില്‍ എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -