കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ പണിമുടക്കിന് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മാനന്തവാടി എ.എസ്.പി. വൈഭവ് സക്സേന, ഡി.വൈ.എസ്.പി. ഷാജി അഗസ്റ്റിന്, പുല്പള്ളി സി.ഐ. റെജീന കെ. ജോസ് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കി. കര്‍മസമിതിയുടെ ഹര്‍ത്താലില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കട തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ പണിമുടക്കിലും സുരക്ഷ ശക്തമാക്കിയത്. എന്നാല്‍ ഇന്ന് നടന്ന പണിമുടക്കില്‍ യൂണിറ്റിലെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭുരിഭാഗം അംഗങ്ങളും കട തുറക്കാന്‍ തയ്യാറായില്ല. നാമമാത്രമായ കടകള്‍ തുറന്നെങ്കിലും സമരസമതി അംഗങ്ങള്‍ കടയടക്കാന്‍ ആവശ്യപ്പെട്ടതോടെ കടകള്‍ അടക്കാന്‍ വ്യാപാരികള്‍ തയ്യാറാവുകയായിരുന്നു.ഹര്‍ത്താല്‍ ദിനങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതില്ലെന്ന സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ നിര്‍ദേശ പ്രകാരം കര്‍മസമിതിയുടെ ഹര്‍ത്താലിന് വ്യാപാരികള്‍ സംഘടിതമായി കടകള്‍ തുറക്കാന്‍ ശ്രമം നടത്തുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് നടന്ന പണിമുടക്കില്‍ യൂണിറ്റിലെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭുരിഭാഗം അംഗങ്ങളും കട തുറക്കാന്‍ തയ്യാറായില്ല. നാമമാത്രമായ കടകള്‍ തുറന്നെങ്കിലും സമരസമതി അംഗങ്ങള്‍ കടയടക്കാന്‍ ആവശ്യപ്പെട്ടതോടെ കടകള്‍ അടക്കാന്‍ വ്യാപാരികള്‍ തയ്യാറാവുകയായിരുന്നു. ശബരിമലയിലെ ആചാരവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിന് സംഘടിതമായി എതിര്‍ക്കുകയും ദേശീയ പണിമുടക്കിന് പൂര്‍ണമായി സഹകരിക്കുകയും ചെയ്തത് വ്യാപാരികളുടെ ഇടയിലും പ്രതിഷേധത്തിന് കാരണമായി
- Advertisement -
- Advertisement -