- Advertisement -

- Advertisement -

കാര്‍ തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

0

വാളാട്: റോഡില്‍ നിന്നും തെന്നി കാര്‍ തലകീഴായി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. നിസാര പരിക്കുകളോടെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തവിഞ്ഞാല്‍ സ്വദേശികളായ തോമസ്, ബിജു എന്നിവര്‍ സഞ്ചരിച്ച കാറാണ് വരയാല്‍ രൊക്കത്ത് ജയചന്ദ്രന്റെ വീട്ടുമുറ്റത്ത് തലകീഴായി മറിഞ്ഞത്. തലശ്ശേരിയിലെ ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം. റോഡു പണിക്കായി കൂട്ടിയിട്ട മെറ്റലില്‍ കയറി നിരങ്ങിയാണ് കാര്‍ മറിഞ്ഞത്. വീടിനും, വീട്ടുമുറ്റത്തുള്ള ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ ബിജുവിനും തോമസിനും വള്ളിത്തോട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page