കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ്ണക്കച്ചവടക്കാരെ ആക്രമിച്ച് 25 ലക്ഷം രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലെ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി എ.എസ്.പിയുടെ സ്പെഷ്യല്‍ സ്വക്വാഡ് അംഗങ്ങളുടെയും, തിരുനെല്ലി എസ്.ഐ ബിജു ആന്റണിയുടെയും നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. കണ്ണൂര്‍ താവക്കര ഷാലേം വീട്ടില്‍ ഷമേജ് ദേവദാസ്(44), കണ്ണൂര്‍ മാവഞ്ചേരി എച്ചൂര്‍ മേച്ചേരി ശ്രീപുരം വീട്ടില്‍ രഞ്ജിത്ത് (34), കേണിച്ചിറ ചൂതുപാറ, അമ്പശ്ശേരിയില്‍ നിധിന് പീയൂസ് (23) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരെ കോടതി റിമാണ്ട് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സംഘത്തിലെ പ്രധാന കണ്ണികള്‍ ഇനിയും പിടിയിലാകാനുണ്ട്. മീനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയില്‍ ചില്ലുകള്‍ തകര്‍ത്തും, സീറ്റുകള്‍ കുത്തിപ്പൊളിച്ചും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറിന്റെ സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
- Advertisement -
- Advertisement -