- Advertisement -

- Advertisement -

വയനാട് ചുരത്തില്‍ വാഹനാപകടം; ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു

0

വയനാട് ചുരത്തില്‍ ഒമ്പതാം വളവില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു യാത്രകാര്‍ക്ക് പരിക്ക്. കൈതപ്പൊയില്‍ പുളിക്കല്‍ അബു, അബുവിന്റെ ഭാര്യ, അടിവാരം കൈതക്കാടന്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മേപ്പാടിയിലെ ബന്ധുവീട്ടിലേക്ക് കല്യാണത്തിന് പോവുകയായിരുന്നു ഇവര്‍. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

Leave A Reply

Your email address will not be published.

You cannot copy content of this page