- Advertisement -

- Advertisement -

ചിത്രകലാകാരന്‍മാരുടെ സംഗമമായി ആര്‍ട്ട് ഗ്യാലറി

0

വെള്ളമുണ്ട: ഇന്ത്യയിലെ പ്രമുഖ ചിത്രകലാകാരന്‍മാരുടെ സംഗമമായി പുളിഞ്ഞാല്‍ ബാണാസുര ഹില്‍ റിസോര്‍ട്ട്. റിസോര്‍ട്ടിലെ ആര്‍ട്ട് ഗ്യാലറിയുടെ ഭാഗമായാണ് ഇവര്‍ ഒത്തുകൂടിയത്. ലോകപ്രശസ്ത ചിത്രകലാ കാരന്‍മാരുടെ ചിത്രങ്ങള്‍ ഒരുക്കുന്ന ആര്‍ട്ട് ഗ്യാലറി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് കലാകാരന്മാര്‍ പറയുന്നത്. 1964 ല്‍ മദ്രാസ് സ്റ്റേറ്റ് ലളിതകലാ അക്കാദമിയില്‍ പഠിച്ചിറങ്ങിയ എന്‍.പി.കെ മുത്തുകോയ, പി ഗോപിനാഥ്, എസ്.ജെ വാസുദേവ്, അക്കിത്തം നാരായണന്‍, കെ ദാമോദരന്‍ തുടങ്ങിയ പ്രമുഖ ചിത്രകാരന്മാരാണ് ഇവിടെ ഒത്തുകൂടിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി കലാകാരന്മാരും ആര്‍ട്ട് ഗ്യാലറിയുടെ ഭാഗമായി ഇവിടെ എത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page