- Advertisement -

- Advertisement -

കെ അമ്മിണിയ്ക്ക് വധഭീഷണി; എസ്.പിയ്ക്ക് പരാതി നല്‍കി

0

കല്‍പ്പറ്റ: ശബരിമല ദര്‍ശനത്തിന് വയനാട്ടില്‍ നിന്നും പോയ ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന അധ്യക്ഷ കെ അമ്മിണിയ്ക്ക് വധഭീഷണി. മനീതി സംഘത്തോടൊപ്പം ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ച് എരുമേലിയിലെത്തിയ കെ അമ്മിണിക്കും സംഘത്തിനും ശബരിമല കര്‍മ്മ സമിതിയുടെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ തിരിച്ച് പോരേണ്ടി വന്നിരുന്നു. നാട്ടിലെത്തിയ അമ്മിണിയുടെ ബന്ധുക്കളുടെയും നേരെ വധ ഭീഷണി ഉള്‍പ്പടെ ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ വയനാട് എസ്.പിക്ക് പരാതി നല്‍കി. താന്‍ വിശ്വാസിയായ അയ്യപ്പ ഭക്ത തന്നെയാണ് പൊതു പ്രവര്‍ത്തകയായ തനിക്ക് നാട്ടിലെ പല വിഷയങ്ങളിലും ഇടപെടേണ്ടത് കൊണ്ട് തന്നെ ഭീഷണിയുടെ സാഹചര്യത്തില്‍ സംരക്ഷണം നല്‍കണമെന്നും അക്രമി സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് അമ്മിണിയുടെ ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page