- Advertisement -

- Advertisement -

വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി

0

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാര ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി 5 വരെ നടത്തുന്ന സമര പ്രചരണ വാഹന ജാഥയുടെ സ്വീകരണവും ഉദ്ഘാടനവും ചുണ്ട യൂണിറ്റില്‍ വെച്ച് നടത്തി. ഇതോടനുബന്ധിച്ച് 16-ന് കളക്ട്രേറ്റ് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.കെ വാസുദേവനാണ് ജാഥാ ക്യാപ്റ്റന്‍.ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗീസ്, ട്രഷറര്‍ ഇ. ഹൈദ്രു, എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ. ഉസ്മാന്‍ എന്നിവരാണ് വൈസ് ക്യാപ്റ്റന്‍മാര്‍. പ്രസിഡണ്ട് മുജീബ് എം അധ്യക്ഷത വഹിച്ചു. അഷ്‌റഫ് സ്വാഗതം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page