- Advertisement -

- Advertisement -

അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരിയില്‍

0

വെള്ളമുണ്ട ആസ്ഥാനമായ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ചാന്‍സിലേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് വെള്ളമുണ്ടയുമായി ചേര്‍ന്ന് ഫെബ്രുവരി ആദ്യവാരം വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിന്നേഴ്‌സിനും റണ്ണേഴ്‌സിനും 200000 രൂപയുടെ സമ്മാനം നല്‍കുന്ന ടൂര്‍ണമെന്റ് മലബാറിലെ ഏറ്റവും വലിയ പ്രൈസ്മണി ടൂര്‍ണ്ണമെന്റായിരിക്കുമെന്ന് ഇവര്‍ പറഞ്ഞു. സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയിലെ മികച്ച 16 ടീമുകളാണ് പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page