കല്‍പ്പറ്റ: പാരിസ്ഥിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് ഭേദഗതികള്‍ കൊണ്ടുവരാതെ മെഡിക്കല്‍ കോളേജ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഐ.സി ബാലകൃഷ്ണന് എം.എല്‍.എ. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. എവിടെയാണോ തറക്കല്ലിട്ടത് അവിടെതന്നെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അധികൃതരുടെ മുന്നറിയിപ്പ് വയനാട് വിഷന്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
- Advertisement -
- Advertisement -