പ്രളയം മൂലം കൃഷി നാശമുണ്ടായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജി അലക്സാണ്ടറിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്ന് കൃഷി നാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി കൃഷി ഭവന് മുന്നില്‍ കഴിഞ്ഞ ദിവസം ഉപവാസ സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മേഖല സന്ദര്‍ശിച്ച് നാശനഷ്ടമുണ്ടായ ഇരിപ്പുട്, മുള്ളന്‍കൊല്ലി പ്രദേശങ്ങളിലെ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍ കാവില്‍, വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി, ബിജു പുലക്കുടി, ജാന്‍സി ജോസഫ്, പി.പി സെബാസ്റ്റ്യന്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
- Advertisement -
- Advertisement -