കല്‍പ്പറ്റ എസ്.കെ.എം.ജെ യു പി സ്കൂളില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കല്‍പ്പറ്റ ചുഴലി ചൂര്യമ്പം കോളനിയിലെ ബാലന് ചിരുത ദമ്പതികളുടെ മകന് ഷിജു (17) ആണ് മരിച്ചത്. മേപ്പാടി ഗവണ്മെന്റ് ഹൈസ്ക്കൂള് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. വൈകുന്നേരത്തോടെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു ഷിജു. അവധി തുടങ്ങിയതിന് ശേഷം കഴിഞ്ഞയാഴ്ച്ച മുതല്‍ ഷിജുവിനെ കാണ്മാനില്ലായിരുന്നു. ബന്ധുക്കളുടെ വീട്ടിലായിരിക്കുമെന്നാണ് കരുതിയത്.
- Advertisement -
- Advertisement -