പുല്‍പ്പള്ളി: സമുഹത്തില്‍ സ്റ്റുഡന്റ് പോലീസ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ. പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുള്ള സ്റ്റുഡന്റ് പോലീസ് വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ പുതു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുല്‍പ്പളളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 3 ദിവസം നീണ്ടു നിന്ന അവധികാല ക്യാമ്പിന്റെ സമാപന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.ഐ പ്രസിണ്ട് ഷാജി പനച്ചിക്കന്‍, സി.ഐ റെജീന, കെ.ജോസ്, സ്കൂള്‍ മാനേജര്‍ കെ.ആര് ജയറാം ഹെഡ്മിസ്ട്രസ് റാണി വര്‍ഗീസ്, പ്രവീണ്‍ ജേക്കബ്, അജീത്ത് കുമാര്‍, ജോബീന, ബിന്ദു എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -