ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതത്തില്‍പ്പെട്ട നിര്‍ദ്ധന കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുട്ടില്‍ പഞ്ചായത്തിലെ താഴെ മുട്ടില്‍ അടുവാടിവയല്‍ പരിയണിയുടെ കുടുംബത്തിനാണ് വീട് വെച്ച് നല്‍കുന്നത്. പരിയണിയും ഭാര്യയും മകനും തൊഴില്‍ ചെയത് ജീവിക്കാന്‍ കഴിയാത്തവിധം രോഗികളാണ്. ഭവന നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് സി.കെ ശശീന്ദ്രന് എം എല്‍ എ നിര്‍വ്വഹിക്കും. ബെഫിയുടെ സംസ്ഥാന പ്രസിഡണ്ട് ബാലസുബ്രഹ്മണ്യന് അധ്യക്ഷത വഹിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
- Advertisement -
- Advertisement -