പുല്‍പ്പള്ളി കളനാടിക്കൊല്ലി വരിപ്പാക്കുന്നേല്‍ വിജയന്റെ മകളും കുന്നമംഗലം സ്വദേശി ഷിജിത്തിന്റെ ഭാര്യയുമായ ദിവ്യ എന്ന അഞ്ജു(24) വിന്റെ മൃതദേഹമാണ് വീടിന്റെ സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ ഒരാഴ്ച്ച മുമ്പാണ് കുന്നമംഗലത്തുള്ള ഭര്‍തൃഗൃഹത്തില്‍ നിന്നും വീട്ടിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കിണറ്റിനു സമീപത്ത് ചെരുപ്പ് കണ്ടതിനെ തുടര്‍ന്നാണ് ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് കിണറ്റില്‍ തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
- Advertisement -
- Advertisement -