പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി അദ്വൈതാശ്രമം. കല്‍പ്പറ്റ എടഗുനി കോളനിയില്‍ പുനര്‍ നിര്‍മ്മിച്ച പതിനൊന്ന് വീടുകളുടെ താക്കോല്‍ദാനം ഈ മാസം 30 ന് നടത്തുമെന്നും കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എടഗുനി കോളനിയിലെ 11 വീടുകളുടെ പുനര്‍ നിര്‍മ്മാണം സേവാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തിരുന്നു. കേരള സര്‍ക്കാരിന്റെ വി ഫോര്‍ വയനാട് പദ്ധതിയുമായി സഹകരിച്ച് കോളനിയിലെ എല്ലാ വീടുകളുടെയും പുനര്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.
- Advertisement -
- Advertisement -