കല്‍പ്പറ്റ: ദേശീയ പണിമുടക്ക് ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് ലയന നീക്കം ഉപേക്ഷിക്കുക, വന്‍കിട കിട്ടാകടങ്ങള്‍ തിരിച്ചുപിടിക്കുക, ബാങ്ക് ലയനം ഇടപാടുകാര്‍ക്കും ദോഷകരം, ബാങ്ക് ലയനം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു ബാങ്ക് യൂണിയനുകളുടെ ഐക്യവേദി ഡിസംബര്‍ 26 ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടത്തുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ ബാങ്ക് ഓഫ് ബറോഡക്ക് മുമ്പില്‍ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണക്ക് യു.എഫ്.ബി.യു കണ്‍വീനര്‍ പി.ബാലകൃഷ്ണന് നേതൃത്വം നല്കി. എ.കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡണ്ട് പി.മുരളി, എന്‍.സി.ബി.ഇ ജില്ലാ സെക്രട്ടറി പി.സുമോദ്, കെ. രാംകുമാര്‍, പി. ജയ്സണ്‍, എം.അജി, കെ. സുധീഷ്, എം. സുബ്രഹ്മണ്യന്, കെ.ആനന്ദന്, പി.ചഞ്ചല്‍ കുമാര്‍, പി.ജെ.ജോയി എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -