വേനല്‍ കനക്കുന്നതോടെ കുടിവെള്ളക്ഷാമ ഭീഷണിയില്‍ കഴിയുകയാണ് നെന്മേനി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പെടുന്ന മലങ്കരവയല്‍ നിവാസികള്‍. വേനല്‍ക്കാലങ്ങളില്‍ വര്‍ഷങ്ങളായി കുടിവെള്ളക്ഷാമം ഉണ്ടാവാറുള്ള ഇവിടെ ജലനിധി പദ്ധതിയുണ്ടെങ്കിലും ഇതില്‍ നിന്നും വെള്ളം ലഭിക്കുന്നത് ആഴ്ചയില്‍ രണ്ട് ദിവസം മാത്രം. ഇതോടെ കുടിവെള്ളത്തിന്നായി ദൂരെസ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കുടിവെളളക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
- Advertisement -
- Advertisement -