വെണ്ണിയോട്: കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കോട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് 2 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. വെണ്ണിയോട് ദേവു ചന്ദ്രന്, മജീദ് എന്നിവര്‍ക്കാണ് വീടു നിര്‍മ്മിച്ചു നല്‍കുന്നത്. ആദ്യ വീടിന്റെ തറക്കല്ലിടല്‍ ഞായറാഴ്ച്ച രാവിലെ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പി സുരേഷ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എം സുമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എന്‍ ഉണ്ണികൃഷ്ണന്, വാര്‍ഡ് അംഗം അബ്ദുള്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -