സിപിഐഎം സംസ്ഥാന വ്യാപകമായി ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീട് പദ്ധതിയില്‍ വാളാട് ലോക്കലില്‍ പൂര്‍ത്തീകരിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ദാനവും ഇഎംഎസ് എകെജി ദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഇഎംഎസ് -എ കെ ജി ദിനാചരണ സന്ദേശം നല്‍കി.ാനന്തവാടി എംഎല്‍എ ഛഞ കേളു, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി അംഗം പി വി സഹദേവന്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി എം റജീഷ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം പി ടി ബിജു, വാളാട് ലോക്കല്‍ സെക്രട്ടറി എന്‍ എം ആന്റണി, പിടി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -