കല്‍പ്പറ്റയിലെ ടി എസ് രാധാകൃഷ്ണന്‍ ചാരിറ്റബിള്‍ സൊസൈറ്റി സാന്ത്വന പരിചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭ പരിധിയിലെ കിടപ്പു രോഗികളുടെയും ബന്ധുക്കളുടെയും സംഗമം നടത്തി. മണിയങ്കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രി ജനകീയവികസന സമിതി ചെയര്‍മാന്‍ സണ്ണി ചെറിയതോട്ടം ഉദ്ഘാടനം ചെയ്തു.വിവിധ സംഘടനകളും വ്യക്തികളും സമാഹരിച്ചു നല്‍കിയ പാലിയേറ്റീവ് ഉപകരണങ്ങള്‍ സൊസൈറ്റി ഭാാരവാഹികള്‍ക്ക് ചടങ്ങില്‍ കൈമാറി.വിവിധ സംഘടനകളും വ്യക്തികളും സമാഹരിച്ചു നല്‍കിയ പാലിയേറ്റീവ് ഉപകരണങ്ങള്‍ സൊസൈറ്റി ഭാാരവാഹികള്‍ക്ക് ചടങ്ങില്‍ കൈമാറി. ടി എസ് സുന്ദരം, സി കെ ശിവരാമന്‍, എം ഡി സെബാസ്റ്റ്യന്‍, എം കെ ഷിബു, ഈശ്വരന്‍ നമ്പൂതിരി,വി ഹാരിസ്, കെ അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. രോഗി -ബന്ധു സംഗമത്തിന്റെ ഭാഗമായി രോഗികളും ബന്ധുക്കളും സുഹൃത്തുക്കളും ഗാനമേള അവതരിപ്പിച്ചു. സൊസൈറ്റി പ്രസിഡണ്ട് കെ ബിജുജന്‍ അധ്യക്ഷനായിരുന്നു.
- Advertisement -
- Advertisement -