മാര്‍ച്ച് 18 മുതല്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന നാഷണല്‍ സിവില്‍ സര്‍വീസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുന്ന കേരള ടീമില്‍ ഇടം നേടി 3 വയനാട്ടുകാര്‍.മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കായികാധ്യാപകനായ ഷാജി പാറക്കണ്ടിയും,ക്ലര്‍ക്ക് ഒ.ബി അനീഷ,്
ബത്തേരി സ്വദേശി വി കെ പ്രദീപ് എന്നിവരാണ് ടീമില്‍ ഇടംനേടിയത്. കാവുമന്ദം സ്വദേശിയായ ഷാജി ഒമ്പതാം തവണയാണ് സിവില്‍ സര്‍ വീസ് കേരളാ ടീമില്‍ അംഗമാകുന്നത്. മീനങ്ങാടി ഒലിവയല്‍ സ്വദേശിയായ അനീഷ് കോഴിക്കോട് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്ത വി കെ പ്രദീപും ടീമിലുണ്ട് . സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോ ഗ്രാഫറാണ്.
- Advertisement -
- Advertisement -