- Advertisement -

- Advertisement -

കടുത്തവേനലില്‍ കല്ലംചിറ അണക്കെട്ടില്‍ എത്തുന്നത് നൂറുകണക്കിനാളുകള്‍

0

വേനല്‍ കടുത്തതോടെ ഒഴുവുദിവസങ്ങളില്‍ നൂറുകണക്കിനാളുകളാണ് കല്ലംചിറ അണക്കെട്ടില്‍ എത്തുന്നത്. ദൃശ്യഭംഗികൊണ്ടും പ്രകൃതി രമണീയതയാലും കല്ലംചിറ അണക്കെട്ട് പ്രദേശം വേറിട്ടു നില്‍ക്കുന്നു.കമ്പളക്കാടുനിന്നും ഏകദേശം 2 കിലോമീറ്റര്‍ ദൂരമാണ് കല്ലംചിറയിലേക്കുള്ളത്. ഇതിനോടകം തന്നെ നിരവധി ഷോട്ട് ഫിലിമുകളും , രണ്ടില്‍ കൂടുതതല്‍ സിനിമകളും ഇവിടെ നിന്ന് ചിത്രീകരിച്ചു.
വേനല്‍ചൂടിന്റെ കാഠിന്യമേറിേയൊടെ പ്രദേശവാസികളും സമീപപ്രദേശത്തുനിന്നുള്ളവരും അണക്കെട്ടില്‍ നീന്തി ഉല്ലസിക്കാനും , കുളിക്കുന്നതിനുമയോക്കെ എത്തിചേരുന്നു. നീന്തല്‍ അറിയാത്തവകര്‍ക്ക് നീന്തല്‍ പഠിക്കുവാനുള്ള ആഴം കുറഞ്ഞ സ്ഥലവും അണക്കെട്ട് പരിസരത്തുണ്ട്. മീന്‍പിടുത്തത്തിനും ആളുകള്‍ എത്താറുണ്ട്.മഴക്കാലമാകുന്നതൊടെ അണക്കെട്ടില്‍ മീന്‍ പിടിക്കാനെത്തുന്നവരുടെ തിരക്കായിരിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page