- Advertisement -

- Advertisement -

ഏപ്രില്‍ ഒന്നിന് മുന്‍പ് ക്ലാസുകള്‍ ആരംഭിക്കരുത്; ഉത്തരവുമായി സിബിഎസ്ഇ

0

ഏപ്രില്‍ ഒന്നിന് മുന്‍പ് ക്ലാസുകള്‍ ആരംഭിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി സിബിഎസ്ഇ. നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നത് കുട്ടികളില്‍ ആശങ്കയും മടുപ്പുമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം.പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ നേരത്തെ തന്നെ ക്ലാസുകള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സിബിഎസ്ഇയുടെ മുന്നറിയിപ്പ്. ‘ചില സ്‌കൂളുകള്‍ നേരത്തെ തന്നെ ക്ലാസുകള്‍ ആരംഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുറഞ്ഞ സമയത്തില്‍ ഒരു വര്‍ഷത്തെ പാഠഭാഗങ്ങള്‍ തീര്‍ക്കുന്നത് കുട്ടികളില്‍ ആശങ്കകള്‍ സൃഷ്ടിക്കുകയും അധ്യാപകരുടെ വേഗത്തിനൊപ്പം എത്താന്‍ സാധിക്കാത്ത കുട്ടികളെ പ്രതിസന്ധിയിലാക്കുകയും ചെയ്യും’- സിബിഎസ്ഇ സെക്രട്ടറി അനുരാഗ് തൃപാഠി ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.ക്ലാസുകള്‍ നേരത്തെ ആരംഭിക്കുന്നത് കുട്ടികളിലെ മറ്റ് എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികള്‍ക്കുള്ള സമയം നഷ്ടപ്പെടുത്തുമെന്നും സിബിഎസ്ഇ നിരീക്ഷിച്ചു. പഠനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളെന്നും അവ നല്‍കുന്ന മാനസിക -ശാരീരിക ആരോഗ്യം പ്രധാനപ്പെട്ടതാണെന്നും സിബിഎസ്ഇ പറഞ്ഞു.സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 15 ന് തുടങ്ങിയ പരീക്ഷ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 21 നും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 5നും സമാപിക്കും.

 

Leave A Reply

Your email address will not be published.

You cannot copy content of this page