നൂല്‍പ്പുഴ കോളിപ്പാളിയിലെ മൈതാനിക്കുന്ന് അംഗനവാടിയാണ് സ്വന്തമായി സ്ഥലമുണ്ടങ്കിലും കെട്ടിടമില്ലാത്തിനാല്‍ കോളനി വീട്ടില്‍ പ്രവര്‍ത്തിക്കുന്നത്. പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്നിരുന്ന കെട്ടിടം ഉപയോഗശൂന്യമായതോടെയാണ് സമീപത്തെ കോളനിയിലെ വീട്ടിലേക്ക് അംഗനവാടി പ്രവര്‍ത്തനം മാറ്റിയത്. അധികൃതരുടെ അവഗണനായാണ് അംഗനവാടിയുടെ ദുരിതാവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍.നൂല്‍പ്പുഴ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പെടുന്ന കോളിപ്പാളിയില്‍ മൈതാനിക്കുന്ന അംഗനവാടിയാണ് സ്വന്തമായി സ്ഥലമുണ്ടായിട്ടും കെട്ടടിമില്ലാത്തതിനാല്‍ മാറി മാറി പ്രവര്‍ത്തനം നടത്തുന്നത്. നാലവര വര്‍ഷം മുമ്പുവരെ സ്വന്തം കെട്ടിടത്തിലായിരുന്നു അംഗനവാടിയുടെ പ്രവര്‍ത്തനം. എന്നാല്‍ കാലപഴക്കത്താല്‍ കെട്ടിടം അപകടത്തിലായതോടെ അംഗനവാടി പ്രവര്‍ത്തനം ഇവിടെനിന്നും സമീപത്തെ ക്ലബ്ബിലേക്ക് മാറ്റി.എന്നാല്‍ അല്‍പനാളിനുശേഷം ഇവിടെനിന്നും കുടുംബശ്രീ കെട്ടിടത്തിലും തുടര്‍ന്ന് സമീപത്തെ കോളനിയിലെ വീട്ടിലേക്ക് മാറ്റി. ഒടുവില്‍ അവിടെനിന്നും അംഗനവാടിയുടെ പ്രവര്‍ത്തനം മാറ്റി. ഒരുവര്‍ഷമായി കോളിപ്പാളി കോളനിയിലെ മറ്റൊരു വീട്ടിലാണ് അംഗനവാടി പ്രവര്‍ത്തിച്ചുവരുന്നത്. അംഗനവാടിയുടെ പ്രവര്‍ത്തനസ്ഥലം അടിക്കടി മാറ്റുന്നതിനാല്‍ കുട്ടികളെ വിടാന്‍ രക്ഷിതാക്കളും മടിക്കുകയാണ്. നിലവില്‍ പതിനാല് വിദ്യാര്‍ഥികളാണ് ഈ അംഗനവാടിയിലുള്ളത്. കല്ലൂര്‍67 നമ്പിക്കൊല്ലി പാതയോരത്ത് സ്വന്തമായി മൂന്ന് സെന്റ് സ്ഥലം അംഗനവാടിക്കുണ്ട്. എന്നിട്ടും അംഗനാവാടിക്കായി കെട്ടിടം നിര്‍മ്മിക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍ അവഗണിക്കുകയാണന്നാണ് ആരോപണം. നാട്ടുകാരുടെ അപേക്ഷയെ തുടര്‍ന്ന് ജില്ലാപഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ മുമ്പ് അനുവദിച്ചുവെങ്കിലും പ്രവര്‍ത്തിനടത്താതിനാല്‍ ഫണ്ട് ലാപ്സായതായും നാട്ടുകാര്‍ ആരോപിക്കുന്നു. പിന്നീട് പഞ്ചായത്ത്, ജില്ലാഭരണകൂടം എന്നിവരെ പുതിയ കെട്ടിടത്തിനായി സമീപിച്ചിട്ടും യാതൊരു നടപടിയില്ലന്നുമാണ് നാട്ടുകാരുടെ ആരോപണം. നാലരവര്‍ഷമായിട്ടും സ്വന്തമായി ഒരു അംഗനവാടി കെട്ടിടത്തിനായി നാട്ടുകാര്‍ പോരാടുമ്പോളും ബന്ധപ്പെട്ട അധികൃതര്‍ മൗനം തുടരുകയാണ്. ഇനിയും നടപടിയുണ്ടായില്ലങ്കിലും ശക്തമായ സമരവുമായി രംഗത്തുവരുമെന്നുമാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
- Advertisement -
- Advertisement -