വെണ്‍മണി എഎല്‍പി സ്‌കൂള്‍ സപ്തതീയം 2023 എന്ന പേരില്‍ എഴുപതാം വാര്‍ഷിക ആഘോഷം നടത്തി.തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസി.എല്‍ സി ജോയ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ ബേബി അധ്യക്ഷയായിരുന്നു. എഇഒ ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ മീനാക്ഷി രാമന്‍ സ്‌കൂള്‍ മാഗസിന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളമുണ്ടായിരുന്നു.എച്ച് എം പ്രേമചന്ദ്രന്‍, എസ് ആര്‍ ജി കണ്‍വീനര്‍ രജനീഷ്, മാനേജ്‌മെന്റ് പ്രതിനിധി പ്രതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോയ്‌സി ഷാജു,പിഇസി കണ്‍വീനര്‍ രമേശന്‍ ഏഴോക്കാരന്‍ ുടങ്ങിയവര്‍ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
- Advertisement -
- Advertisement -