ദേശീയപാതയ 766ല്‍ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ ലോറിയില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തരിയോട് കണ്ണാടി ഹൗസില്‍ മനോജ് രാമന്‍ എന്ന മുഹമ്മദ് റാഹിന്‍ഷാ (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ബത്തേരി മൂലങ്കാവ് 64ലാണ് അപകടം. മുത്തങ്ങയില്‍ നിന്ന് വരികയായിരുന്ന വനംവകുപ്പിന്റെ ലോറിആംബുലന്‍സില്‍, എതിര്‍ദിശയില്‍ നിന്നുവന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉടനെ ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുല്‍ത്താന്‍ബത്തേരി പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
- Advertisement -
- Advertisement -