പോരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്‌കൂളിന്റെയും പ്രീ പ്രൈമറിയുടെയും 66-ാംമത് സംയുക്ത വാര്‍ഷിക ആഘോഷം നടത്തി. മാനന്തവാടി രൂപത വിദ്യാഭ്യാസ ഏജന്‍സി കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജെയിംസ് കുന്നത്തേട്ട് അധ്യക്ഷനായിരുന്നു.തവിഞ്ഞാല്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ ബേബി പ്രതിഭകളെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ മനോജ് ലാല്‍ എന്‍ഡോമെന്റ് വിതരണം നടത്തി. ബിപിഒ .കെ സുരേഷ് സമ്മാനദാനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ബീന, ഫാദര്‍ അഖില്‍ ഉപ്പു വീട്ടില്‍, പി ഇ സി കണ്‍വീനര്‍ രമേശന്‍ ഏഴോക്കാരന്‍, പിടിഎ പ്രസിഡണ്ട് ഷിജോ രണ്ടാനിക്കല്‍, എം പി ടി എ പ്രസിഡണ്ട് ഉഷ സജി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
- Advertisement -
- Advertisement -