- Advertisement -

- Advertisement -

ഭാഷോത്സവം സമാപിച്ചു

0

സമഗ്ര ശിക്ഷ കേരള മാനന്തവാടി ബിആര്‍സിയുടെ നേതൃത്വത്തില്‍ വെള്ളമുണ്ട,തൊണ്ടര്‍നാട് പഞ്ചായകത്തുകളിലെ പ്രൈമറി വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സാഹിത്യാഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ഭാഷോത്സവം സമാപിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.100 ഓളം രക്ഷിതാക്കളും കുട്ടികളും പരിശീലനത്തില്‍ പങ്കെടുത്തു. വെള്ളമുണ്ട പഞ്ചായത്ത് മെമ്പര്‍ മേരി സ്മിത ജോയി,ബിപിസി സുരേഷ് മാസ്റ്റര്‍ കെ.കെ,മണികണ്ഠന്‍ എം,രാജഗോപാലന്‍,സുരേഷ് ബാബു,സിആര്‍സിസിമാരായ ലസ്ന,ഭാവന,മോഹനകൃഷ്ണന്‍, എം.സുധാകരന്‍,ജ്യോതി,ജോസ്,ബിആര്‍സി ട്രെയിനര്‍ മുജീബ് റഹ്‌മാന്‍,ജിതിന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page