- Advertisement -

- Advertisement -

കൊവിഡ് കേസുകള്‍ ഉയരുന്നു; കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

0

കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാഗ്രതാ നിര്‍ദേശം.രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പരിശോധന, ട്രാക്കിംഗ്, ചികിത്സ, വാക്സിനേഷന്‍ എന്നീ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഇന്ന് പുതിയതായി 426 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട കത്ത് കൈമാറിയിരിക്കുന്നത്. പുതിയ കൊവിഡ് കണക്കുകള്‍ കൂടി വന്നതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4623 ആയി.

Leave A Reply

Your email address will not be published.

You cannot copy content of this page