- Advertisement -

- Advertisement -

കേരളത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കും; ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും

0

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളിലും ഡോക്ടേഴ്‌സിനെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കല്‍ സമരം ഇന്ന്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ഡോക്ടേഴ്‌സ് പണിമുടക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ, ലേബര്‍ റൂം ഒഴികെയുള്ള മുഴുവന്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടേഴ്‌സ് വിട്ടു നില്‍ക്കും. മെഡിക്കല്‍ രംഗത്തെ 40 ഓളം സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും സ്തംഭിക്കും. പൊതു- സ്വകാര്യ മേഖലകളിലെ ഐഎംഎ അംഗങ്ങളായ മുഴുവന്‍ ഡോക്ടേഴ്‌സും പണിമുടക്കിന്റെ ഭാഗമാകും. ഒപ്പം കെജിഎംഒഎ, കെജിഎംസിടിഎ, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് ആശുപത്രി മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ തുടങ്ങി സര്‍ക്കാര്‍ പ്രൈവറ്റ് മേഖലയിലെ 40 ഓളം സംഘടനകള്‍ ഐഎംഎ പ്രഖ്യാപിച്ച പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും സ്തംഭിക്കും.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗം, എമര്‍ജന്‍സി ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ട്രാന്‍സ് പ്ലാന്റ് സര്‍ജറികള്‍ എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.. മെഡിക്കല്‍ സമരത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ആനയറയിലെ ഐഎംഎ ആസ്ഥാനത്ത് ആയിരത്തോളം ഡോക്ടര്‍മാര്‍ അണി നിരക്കുന്ന ധര്‍ണ്ണ നടക്കും. ജില്ലാ കേന്ദ്രങ്ങളില്‍ അതാത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും ധര്‍ണ്ണ സംഘടിപ്പിക്കും.

 

 

Leave A Reply

Your email address will not be published.

You cannot copy content of this page