വൈത്തിരി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട അത്തപറമ്പില്‍ മൈമൂനയ്ക്ക് വീട് വെച്ച് നല്‍കി ബാംഗ്ലൂര്‍ സ്വദേശിയായ മുസ്താക്ക് അഹമ്മദും കുടുംബവും. വൈത്തിരി 8-ാം വാര്‍ഡ് അറമലയില്‍ താമസിക്കുന്ന മൈമൂനക്ക് ഒരു മകന്‍ മാത്രമാണ് ഉള്ളത് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് ഇനി എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യത്തിലാണ് റിട്ടയേര്‍ഡ് ദുബായ് പോലീസ് ഓഫീസറും ബാംഗ്ലൂര്‍ സ്വദേശിയുമായ മുസ്താക്ക് അഹമ്മദും കുടുംബവും വീടു വെച്ച് നല്‍കിയത്. ബത്തേരി കെ.എസ്.ഇ.ബി സൂപ്രണ്ട് ഫൈസല്‍, മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ്, 9-ാം വാര്‍ഡ് മെമ്പര്‍ ബഷീര്‍ പൂക്കോടന്‍ എന്നിവര്‍ സംസാരിച്ചു. താക്കോല്‍ ദാന ചടങ്ങില്‍ വൈത്തിരി തഹസില്‍ ദാര്‍, വില്ലേജ് ഓഫീസര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.
- Advertisement -
- Advertisement -