കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായി നടപ്പാക്കുക എന്നാവശ്യമുന്നയിച്ച് ഗ്രാമീണ തപാല്‍ ജീവനക്കാര്‍ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഗ്രമീണ തപാല്‍ ജീവനക്കാര്‍ ബത്തേരി ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പ്രതിഷേധ ധര്‍ണ്ണ ബി.എസ്.എന്‍.എല്‍. എന്‍.എഫ്.പി.സി ലതിക ഉദ്ഘാടനം ചെയ്തു. ഗ്രാമീണ തപാല്‍ കൂട്ടായ്മ സംസ്ഥാന പ്രസിഡണ്ട് എം.പി.സുരേഷ് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡണ്ട് മൊയ്തൂട്ടി, വേലായുധന് തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍ണ്ണക്ക് മുന്നോടിയായി ടൗണില്‍ നടന്ന പ്രകടനത്തിന് ഗോപാലകൃഷ്ണന്, ഡോളി ജോസഫ്, സജി തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -