കല്‍പ്പറ്റയ്ക്കടുത്ത് മണിയങ്കോട് വിസ്പറിംഗ് വുഡ്സ് എന്ന റിസോര്‍ട്ടില്‍ ബത്തേരി മലവയല്‍ സ്വദേശി കൊച്ചുവീട്ടില്‍ നെബു എന്ന വിന്‍സെന്റ് സാമുവല്‍ (52) കൊല ചെയ്യപ്പെട്ട കേസില്‍ പ്രധാന പ്രതി കസ്റ്റഡിയിലായതായി സൂചന. ഇന്നലെ രാത്രി നെബുവിന്റെ കൂടെയുണ്ടായിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. മീനങ്ങാടി സ്വദേശിയാണ് പോലീസ് വലയിലുള്ളതെന്നാണ് സൂചന.വാര്‍ഡ് മെമ്പര്‍ മണിയാണ് കൊലപാതകം പോലീസിനെ അറിയിച്ചത്. മരണകാരണം സാമ്പത്തിക ഇടപാടാണെന്ന് സൂചന.
- Advertisement -
- Advertisement -