- Advertisement -

- Advertisement -

റിസോര്‍ട്ട് ഹോം സ്റ്റേ നടത്തിപ്പുകാര്‍ക്കായി ഏകദിന ശില്‍പ്പശാല

0

സംസ്ഥാന ടൂറിസം വകുപ്പും വയനാട് ഇക്കോ ടൂറിസം അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ റിസോര്‍ട്ട് ഹോം സ്റ്റേ നടത്തിപ്പുകാര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കാട്ടിക്കുളം വയനാട് ഗേറ്റ് റിസോര്‍ട്ട് ഓഡിറ്റോറിയത്തിലായിരുന്നു ശില്‍പ്പശാല. സമാപന സമ്മേളനം മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍ കളത്തില്‍ അധ്യക്ഷത വഹിച്ചു. ഗോപകുമാര്‍ വര്‍മ്മ, ആര്‍.രാധാകൃഷ്ണന്‍, വി.എ സലിം, തുടങ്ങിയവര്‍ സംസാരിച്ചു. ഫയര്‍ & സേഫ്റ്റി, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, പ്രഥമ ശുശ്രൂഷ, ടൂറിസം മേഖലയില്‍ തട്ടുകടകളുടെ പ്രാധാന്യം തുടങ്ങിയ വിഷയത്തില്‍ ക്ലാസ്സുകളും നടന്നു. ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page