ക്രിസ്തുമസ് പുതുവത്സരത്തിന്റെ ഭാഗമായി കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശമായ പാട്ടവയല്‍ ഭാഗത്ത് ബത്തേരി എക്സൈസ് നടത്തിയ വാഹന പരിശോധനയില്‍ കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും ആളില്ലാത്ത നിലയില്‍ 1 കിലോ 100 ഗ്രാം കഞ്ചാവ് കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ബസില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.ബാഗിനുള്ളില്‍ പൊതിഞ്ഞ രീതിയില്‍ ആയിരുന്നു കഞ്ചാവ് കാണപ്പെട്ടത്. പരിശോധനയ്ക്ക് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് വി.കെ,പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജി ശശികുമാര്‍, ജി. അനില്‍കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്,ജോഷി തുമ്പാനം,അമല്‍ദേവ്,അനില്‍കുമാര്‍,ഡ്രൈവര്‍ റഹിം എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -