- Advertisement -

- Advertisement -

ആര്‍ത്തവാവധി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി

0

ആര്‍ത്തവാവധി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി, ‘നയപരമായ കാര്യം, തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍’
ഇത്തരമൊരു ഉത്തരവിറക്കിയാല്‍ പല സ്ഥാനപനങ്ങളിലും ആളുകള്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ മടിക്കുമെന്ന് കോടതി.ആര്‍ത്തവ അവധി ആവശ്യപ്പട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നയപരമായ വിഷയമെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. കോടതി ഉത്തരവിറക്കിയാല്‍ പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് എടുക്കാതെയാകും. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദ്ദേശിച്ചു.രാജ്യത്തെ പല സംസ്ഥാനങ്ങളിലും പല ക്യാമ്പസുകളിലുമടക്കം ആര്‍ത്തവാവധി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ആര്‍ത്തവാവധി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി സുപ്രീം കോടതി വിശദമായി പരിശോധിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ആര്‍ത്തവാവധിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം കോടതിക്ക് നല്‍കാനാകില്ല. ഇതൊരു നയപരമായ വിഷയമാണ്. സര്‍ക്കാരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. കോടതി ഇത്തരമൊരു ഉത്തരവിറക്കിയാല്‍ പല സ്ഥാനപനങ്ങളിലും ആളുകള്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ മടിക്കും. സ്ത്രീകളുടെ ജോലി സാധ്യത ഇല്ലാതാക്കുന്ന അവസ്ഥ വരും. അതിനാല്‍ നയപരമായ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page