പെന്‍ഷനുകള്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കളക്ട്രേറ്റിന് മുന്നില്‍ ഉപവാസ സമരം ആരംഭിച്ചു. നിലവിലുള്ള പെന്ഷന് തുക 1100 നിന്ന് 3000 രൂപയാക്കി അതാത് മാസം നല്കാന് നടപടി സ്വീകരിക്കുക ,അപേക്ഷിച്ച തീയ്യതി മുതല്‍ പെന്ഷന് നല്‍കുക, വയോജന ഗ്രാമസഭകള്‍ വിളിച്ച് കൂട്ടുക, പ്രളയ ദുരിതത്തില്‍പ്പെട്ട് വിളവുകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും വീടും വീട്ടുപകരണങ്ങളും ഉപയോഗ യോഗ്യമല്ലാതായവര്ക്കും നഷ്ടപരിഹാരം നല്‍കുക, എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. സംസ്ഥാന ട്രഷറര്‍ കെ.ടി സതീശന് മാസ്റ്റര്‍ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.പി വാസുദേവന്‍നായര്‍ , പി.കൃഷ്ണന്, എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -