കല്‍പ്പറ്റ: ജില്ലാ മാസ്റ്റേഴ്സ് അത്ലറ്റിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തി. ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. പോള്‍ എസ്.ഇ.ജെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹനീഫ കല്ലങ്കോടന്‍ എ.ഡി. ജോണ്‍, എം.എഫ്. ഫ്രാന്‍സീസ്, കെ.പി. ജോയ്, ലൂക്കാ ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു. നൂറോളം കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ജനുവരിയില്‍ 12, 13 തീയ്യതികളില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് വിജയിച്ച കായിക താരങ്ങള്‍ പങ്കെടുക്കും.
- Advertisement -
- Advertisement -