കല്‍പ്പറ്റ: വിദേശത്തുള്ളവരുടേയും പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയവരുടേയും പുനരധിവാസത്തില്‍ കേരളപ്രവാസി സംഘം നിര്‍വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് സി.പി.ഐ (എം) വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്. കേരള പ്രവാസി സംഘം വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.ടി.അലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. നാണു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.റഫീഖ്, കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി.അബു, സംഘം സംസ്ഥാന ട്രഷററും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമായ ബാദുഷ കടലുണ്ടി,കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.കെ.ശങ്കരന്,ഹമീദ് കൂരിയാടന്‍, അബ്ദുള്ള കാസര്‍ഗോട് എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പ്രവാസികളായ റഷീദ് കൂരിയാടന്‍, പി.കോയാമു പിണങ്ങോട്, മുഹമ്മദ് കുഞ്ഞാപ്പ മേപ്പാടി എന്നിവരെ ആദരിച്ചു. അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഉപാധി കൂടാതെ പെന്ഷന് അനുവദിക്കുവാന്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടായിരം രൂപയായി പെന്ഷന് വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സമ്മേളനം അഭിനന്ദിച്ചു.
- Advertisement -
- Advertisement -