അമ്പലവയല്‍ കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ ഗവ.യു.പി സ്കൂള്‍ കാരച്ചാലില്‍ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. പൂര്‍ണമായും ജൈവ കൃഷി രീതിയില്‍ ഉല്പാദിപ്പിച്ച വെണ്ട, പയര്‍, കോളി ഫ്ളവര്‍, ബ്രോ കോളി, വഴുതിന, തക്കാളി, ക്യാബേജ്, ബീന്‍സ്, വെള്ളരി, പാവല്‍, പടവലം, മുളക് എന്നിവയുടെ വിളവെടുപ്പ് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തി. നൂതന ജൈവകൃഷി രീതിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളില്‍ അറിവ് വളര്‍ത്തുന്നതിന് ഈ പ്രവര്‍ത്തനം സഹായകമായി.
- Advertisement -
- Advertisement -