ഓപ്പറേഷന്‍ കാവല്‍, വയനാട്ടില്‍ 109ല്‍ പരം സ്ഥിരം കുറ്റവാളികള്‍ കരുതല്‍ അറസ്റ്റില്‍.ജില്ലയിലെ 17 സ്റ്റേഷന്‍ പരിധികളില്‍ ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി നടന്ന റെയ്ഡിലും പരിശോധനയിലുമാണ് അറസ്റ്റ്. പിടികിട്ടാപ്പുള്ളികള്‍, ഗുണ്ടകള്‍, സ്ഥിരം കുറ്റവാളികള്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി പിടികൂടാന്‍ സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും അറസ്റ്റും.