വയനാട് ജില്ലയിലെ വിവിധ ഭാഗത്തും വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ സിപിഐയുടെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ വ്യത്യസ്ത സമരത്തിനൊരുങ്ങുന്നു. മുന്‍ കാലങ്ങളില്‍ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിന് ഉപയോഗിച്ച നാടന്‍ രീതിയായ വാരിക്കുഴി കുഴിച്ചാണ് സമരം. തിങ്കളാഴ്ച രാവിലെ 11 മണിക്ക് വാകേരിയിലെ കര്‍ഷകന്റെ തോട്ടത്തിലാണ് കിസാന്‍ സഭ പ്രവര്‍ത്തകര്‍ വാരിക്കുഴി കുഴിക്കുക.
- Advertisement -
- Advertisement -