- Advertisement -

- Advertisement -

യുവജനങ്ങള്‍ കുറയുന്നു, പ്രായമായവര്‍ കൂടുന്നു; സംസ്ഥാനത്ത് ജനന നിരക്കും താഴേക്ക്

0

സംസ്ഥാനത്ത് യുവാക്കളുടെ എണ്ണം കുറയുകയും 60 വയസ്സ് കഴിഞ്ഞവര്‍ വര്‍ധിക്കുകയുമാണെന്നു ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍. വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുന്നു. ഇതുമൂലം തൊഴിലെടുക്കാന്‍ ശേഷിയുള്ള യുവജനങ്ങള്‍ കുറയുന്നു.2021ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 16.5% പേര്‍ 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്പോള്‍ ഇത് 20% ആകും. ജനന നിരക്ക് കുറയുകയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ശരാശരി 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്ത് 2021 ല്‍ 4.6 ലക്ഷം ആയി കുറഞ്ഞു. 2031 ആകുമ്പോള്‍ ജനന നിരക്ക് 3.6 ലക്ഷത്തിലേക്കു താഴും. ആശ്രിത ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയേക്കാം. ഇതെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുമെന്നും മന്ത്രി.

 

Leave A Reply

Your email address will not be published.

You cannot copy content of this page