പുല്‍പ്പള്ളി പഞ്ചായത്തില്‍ നടന്ന ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം സി.പി.ഐ. ബഹിഷ്‌കരിച്ചു. യു.ഡി.എഫ് ഭരണ സമിതി നടപ്പിലാക്കിയ ജലനിധി പദ്ധതി ആരംഭഘട്ടം മുതല്‍ അഴിമതിയില്‍ മുങ്ങിയ പദ്ധതിയാണ്. ജലനിധി പദ്ധതി അഴിമതിക്കെതിരെ സി.പി.ഐ. പുല്‍പ്പള്ളി ലോക്കല്‍ കമ്മിറ്റി ശക്തമായ സമരങ്ങള്‍ നടത്തിയതാണ് എന്നാല്‍ ജലനിധി പദ്ധതി പൂര്‍ത്തിയായി ഉദ്ഘാടന പരിപാടിയില്‍ നിന്നും സി.പി.ഐ വിട്ടു നില്‍ക്കുവാന്‍ തീരുമാനിച്ചു. വാട്ടര്‍ അതോറിറ്റിയില്‍ കുറഞ്ഞ പൈസക്ക് ജലം കിട്ടിയെങ്കില്‍ ജലനിധി പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ വന്‍തുക കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളത് മണ്ഡലം അസി. സെക്രട്ടറി. എ.ആര്‍ കൃഷ്ണന്‍കുട്ടി, വി.എം ജയചന്ദ്രന്‍, പി.ഡി.ശശി, ചന്ദ്രന്‍, എന്‍.പി വേലായുധന്‍ നായര്‍, ടൗണ്‍ ബ്രാഞ്ച് അസി.സെക്രട്ടറി പി.ജി അനുരുദ്ധന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -