ബത്തേരി നഗരസഭ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സുകൃതം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷികാര്‍ക്കായി
വാര്‍ഡ് സഭയും വിവിധ ഉപകരണങ്ങളും കൈമാറി. കോട്ടക്കുന്ന് വയോജന -ഭിന്നശേഷി പാര്‍ക്കില്‍ പരിപാടി നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉല്‍ഘാടനം ചെയ്തു. വികലാംഗ കോര്‍പറേഷനുമായി സഹകരിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത 24 ഗുണഭോക്തകള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപകരണങ്ങള്‍ നല്‍കി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി എസ് ലിഷ, സാലി പൗലോസ,് ഷാമില ജുനൈസ്, കെ റെഷീദ്, ഡിവിഷന്‍ കൗണ്‍സിലര്‍ പി കെ സുമതി, നഗരസഭ സെക്രട്ടറി സൈനുദ്ധീന്‍, സൂപ്രണ്ട് ജേക്കബ് ജോര്‍ജ്,പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പിഎ നസീറ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -