കല്‍പ്പറ്റ-മാനന്തവാടി, ബത്തേരി -മാനന്തവാടിറൂട്ടുകളില്‍ സ്വകാര്യ ബസ് പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയനാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. കണ്ടക്ടറെ മര്‍ദ്ദിച്ച പനമരത്തെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.ഇന്ന് വൈകുന്നേരത്തിനുള്ളിൽ പോലീസ് നടപടി ഉണ്ടായില്ലങ്കിൽ നാളെ വയനാട് ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും നിർത്തിയിട്ട് തൊഴിലാളികൾ പണിമുടക്കുമെന്ന് ജീവനക്കാർ അറിയിച്ചു.
- Advertisement -
- Advertisement -