- Advertisement -

- Advertisement -

വിദേശനിക്ഷേപത്തിന്റെ പേരില്‍ ജനവഞ്ചനയെന്ന് ശോഭാസുരേന്ദ്രന്‍

0

കേരളത്തിന്റെ വികസനത്തിനായി വിദേശ നിക്ഷേപം കൊണ്ടുവരുമെന്ന് പറഞ്ഞ് വിദേശയാത്ര നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രന്‍. നിയമസഭയില്‍ കാര്യങ്ങള്‍ ചോദിക്കേണ്ട പ്രതിപക്ഷനേതാവ് ഉപമുഖ്യമന്ത്രിയുടെ റോളാണ് കൈകാര്യംചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ബത്തേരി ബിജെപി മണ്ഡലം കമ്മറ്റി നടത്തിയ ത്രിദിന പദയാത്രയുടെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു ശോഭാസുരേന്ദ്രന്‍.

കേന്ദ്രപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും, പിണറായി സര്‍ക്കാര്‍ ദുര്‍ഭരണമാണ് നടത്തുന്നതെന്നും ആരോപിച്ച് ബിജെപി ബത്തേരി മണ്ഡലം കമ്മറ്റി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം സ്വതന്ത്രമൈതാനിയില്‍ ഉല്‍ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്. 1200 കോടി രൂപ കൊണ്ടുവരുമെന്ന പറഞ്ഞതല്ലാതെ ഒന്നും നടക്കുന്നില്ല. ഇക്കാര്യങ്ങള്‍ നിയമസഭയില്‍ ചോദ്യംചെയ്യേണ്ട പ്രതിപക്ഷനേതാവ് രണ്ടാമതൊരു ഉപമുഖ്യമന്ത്രിയുടെ റോളാണ് കൈകാര്യചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു. അതേസമയം അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിദേശയാത്രനടത്താതെ തന്നെ വന്‍തുകകളാണ് വികസന നിക്ഷേപമായി കൊണ്ടുവരുന്നതെന്നും അവര്‍ പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡണ്ട് എ എസ് കവിത ജാഥാക്യാപ്റ്റനായാണ് മൂന്ന് ദിവസത്തെ പദയാത്ര നടത്തിയത്. ചടങ്ങില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് പി ആര്‍ ലക്ഷ്മണന്‍ അധ്യക്ഷനായി. പി ജി ആനന്ദകുമാര്‍, പ്രശാന്ത് മലവയല്‍, കൂട്ടാറ ദാമോദരന്‍, പി കെ ഹരി, ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page