ജപ്തി ഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ വിഷം ആത്മഹത്യ ചെയ്തു . ഭൂദാനം നടുക്കുടിയില്‍ കൃഷ്ണന്‍ കുട്ടിയാണ് ആത്മഹത്യ ചെയ്തത്.ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍നിന്ന് കൃഷ്ണന്‍ കുട്ടി 2013ല്‍ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു തവണ പലിശ അടച്ചു പുതുക്കിയെങ്കിലും പിന്നീട് കൃഷികള്‍ നശിച്ചതിനാല്‍ വായ്പ തിരിച്ചടവ് നടന്നില്ല. കഴിഞ്ഞയാഴ്ച ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ജപ്തി ഉടന്‍ നടക്കുമെന്ന് പറഞ്ഞതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ . ബൈരക്കുപ്പയിലെത്തിയാണ് വെച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
അവശനിലയിലായ ഇയാളെ നാട്ടുകാര്‍ മാനന്തവാടി മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കൃഷ്ണന്‍ കുട്ടി ക്യാന്‍സര്‍ രോഗിയുമായിരുന്നു.
- Advertisement -
- Advertisement -