ക്യാന്‍സര്‍ ചികിത്സയില്‍ കീമോ ചെയ്യുമ്പോള്‍ മുടി നഷ്ടപ്പെടുന്നവര്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നവര്‍ക്കായി കേശദാനവുമായി സോഷ്യല്‍ സര്‍വ്വിസ് ഓര്‍ഗനൈസേഷന്‍.സൗജന്യ കേശദാനത്തിന് താല്‍പ്പര്യമുള്ളവര്‍ക്കായി ഫെബ്രുവരി 26ന് മീനങ്ങാടിയില്‍ മെഗാ കേശദാന ക്യാമ്പ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുറഞ്ഞത് 30 സെന്റീമീറ്റര്‍ മുടിയെങ്കിലും ദാനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.മീനങ്ങാടി സ്വദേശി ഇ.പി. പ്രണവ് 12 ഇഞ്ച് മുടി വാര്‍ത്താ സമ്മേളനത്തിനിടെ ദാനം ചെയ്തു. ആനി മേരി ഫൗണ്ടേഷനും തൃശൂര്‍ അമല മെഡിക്കല്‍ കോളേജുമായി ചേര്‍ന്നാണ് സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ മെഗാ കേശദാന ക്യാമ്പ് നടത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മുടി നീട്ടി വളര്‍ത്തുന്നയാളാണ് പ്രണവ് . സോഷ്യല്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി പ്രകാശ് പ്രാസ്‌കോ, ക്യാമ്പ് കോഡിനേറ്റര്‍ കെ.സി. സജിത എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -